സർവീസ് റോഡ് വഴി സ്വകാര്യബസുകൾ; ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് യാത്രികർ
1444213
Monday, August 12, 2024 3:50 AM IST
വരാപ്പുഴ: നിയമം തെറ്റിച്ച് ദേശീയപാത 66ന്റെ ഭാഗമായി നിർമിച്ചിരിക്കുന്ന സർവീസ് റോഡ് വഴി കടന്നു വരുന്ന സ്വകാര്യ ബസുകൾ സർവീസ് റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി പരാതി. ദേശീയപാതയിൽ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിൽ നിന്നും ഒഴിവാകാൻ വേണ്ടിയാണ് വാഹനങ്ങൾ ഇതുവഴി വരുന്നത്.
എന്നാൽ ബസുകളും മറ്റും കടന്നുവരുന്പോൾ സർവീസ് റോഡിൽ കൂടുതൽ കുരുക്ക് ഉണ്ടാക്കുന്നു. ഇതുമൂലം സ്കൂൾ കുട്ടികൾക്ക് കടന്നുപോകാൻ കഴിയുന്നില്ല . സർവിസ് റോഡിന്റെ പല ഭാഗത്തും വെള്ളം ഒഴുകി പോകാനുള്ള ചെറു കാനകൾ ഉണ്ട് ഇതിന്റെ സമീപത്തു കൂടിയാണ് അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നു പോകുന്നത്.
പലതവണ പ്രശ്നം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമായിരിക്കും അധികൃതർ തിരിഞ്ഞു നോക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
സർവീസ് റോഡിൽ വീതി കുറവ് ആയതിനാൽ ഈ ഭാഗത്ത് അപകടം പതിയിരിക്കുന്നു. അതിനാൽ സർവീസ് റോഡ് വഴി സ്വകാര്യ ബസുകൾ കടന്നു വരുന്നത് തടയണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.