കോതമംഗലം: കീരംപാറ പുന്നേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കപ്പിലാമൂട്ടിൽ കെ.ഡി. സജിയെ കോതമംഗലം ധർമഗിരി ആശുപത്രിയിൽ ആന്റണി ജോണ് എംഎൽഎയും, കോതമംഗലം ഡിഎഫ്ഒ പി.യു. സാജുവും സന്ദർശിച്ചു.
ചികിത്സ ചിലവുകൾക്കുൾപ്പെടെ മറ്റ് ആവശ്യങ്ങൾക്കുമായി അടിയന്തര ധനസഹായം ലഭ്യമാക്കാൻ കോതമംഗലം ഡിഎഫ്ഒയ്ക്ക് ആന്റണി ജോണ് എംഎൽഎ നിർദേശം നൽകി.