പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം
1443309
Friday, August 9, 2024 4:07 AM IST
മൂവാറ്റുപുഴ: എൻആർഇജി വർക്കേഴ്സ് യൂണിയൻ വാളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളകം പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. കേന്ദ്ര സർക്കാർ ഉത്തരവിന്റെ പേരിൽ തൊഴിൽ വീതിച്ചു നൽകി അളവിന്റെ പേരിൽ കൂലി നിഷേധിക്കുന്നത് അവസാനിപ്പിയ്ക്കുക
, പഞ്ചായത്ത് ഫണ്ട് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കേന്ദ്രം നിഷേധിച്ച ആയുധ വാടക ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. വില്ലേജ് വൈസ് പ്രസിഡന്റ് ഷീല ദാസ് അധ്യക്ഷത വഹിച്ചു.