കൊച്ചി മെട്രോ സഹോദയ മെറിറ്റ് ഡേയിൽ വിജയികൾക്ക് ആദരം
1443294
Friday, August 9, 2024 3:57 AM IST
കിഴക്കമ്പലം : താമരച്ചാൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ 2023-24 അധ്യയന വർഷത്തെ 10, 12 ക്ലാസുകളിലെ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കൊച്ചി മെട്രോ സഹോദയയുടെ കീഴിലുള്ള വിദ്യാർഥികളെ ആദരിച്ചു.
കൊച്ചി മെട്രോയുടെ കീഴിലുള്ള 55 ലധികം സ്കൂളുകൾ പങ്കെടുത്തു. പി.വി.ശ്രീനിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ വിദ്യാർഥിനി ജൂഡിറ്റ് മറിയം തോമസ്, പന്ത്രണ്ടാം ക്ലാസ് സയൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൊച്ചി നൈപുണ്യ പബ്ലിക് സ്കൂളിലെ രാഹുൽ സുനിൽ, കൊമേഴ്സ് വിഭാഗത്തിൽ വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂളിലെ അനക്റ്റ് ആന്റണി, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ നൈപുണ്യ പബ്ലിക് സ്കൂളിലെ നെയിൽ ജോബി തോമസ് എന്നിവരെ ആദരിച്ചു.
താമരച്ചാൽ സെന്റ്മേരീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ രാഖി വിജയൻ, കൊച്ചി മെട്രോ സഹോദയ പ്രസിഡന്റ് ദീപ ചന്ദ്രൻ, സെക്രട്ടറി ബോബി ജോസഫ്, സ്കൂൾ മാനേജർ ജേക്കബ് സി. മാത്യു, കൊച്ചി മെട്രോ സഹോദയ ജോയിന്റ് സെക്രട്ടറി വി.പി. പ്രദീത എന്നിവർ പ്രസംഗിച്ചു.