നെൽകർഷക സംഗമം നടത്തി
1443292
Friday, August 9, 2024 3:57 AM IST
കരുമാലൂർ: കരുമാലൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മണ്ഡലതല നെൽകർഷക സംഗമം നടത്തി. മുൻ മന്ത്രി വി.എൻ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ബാങ്ക് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, സെക്രട്ടറി പി.പി.ജീസൺ, വൈസ് പ്രസിഡന്റ് കെ.എസ്. പ്രവീൺ, കൃഷി ഓഫീസർ എൽസ ഗൈൽസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപീകൃഷ്ണൻ, വി.പി. അനിൽകുമാർ, കെ.എസ്. ഷഹന, അബൂബക്കർ, വി.എം. ശശി,
പഞ്ചായത്ത് അംഗങ്ങളായ കെ.എം. ലൈജു, ശ്രീദേവി സുധി, ജിജി അനിൽകുമാർ, എം.വി. വിൽസൻ, എൻ.വി. സുനിൽകുമാർ, സിന്ധു കൃഷ്ണകുമാർ, പി.കെ. സുധീർ, ടി.ഡി. അനിൽകുമാർ, കലാമണ്ഡലം ശ്രീകുമാർ,
കെ.എം. ഷൈജി, എം.പി. വിജയൻ, അസി. പ്രഫ. ഡോ. ദീപ തോമസ്, കണ്ണൂർ മയിൽ എഫ്പിഎംഡി ടി.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.