നയമാറ്റം മദ്യ മുതലാളിമാരെ സഹായിക്കാന്‍: മദ്യവിരുദ്ധ സമിതി
1443285
Friday, August 9, 2024 3:45 AM IST
അങ്കമാലി: കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള ക്വിറ്റ് ലിക്വര്‍ ഡേ ദിനാചരണം അങ്കമാലിയില്‍ നടന്നു. ഡ്രൈ ഡേ പിന്‍വലിക്കാനുള്ള നീക്കം ഉള്‍പ്പെടെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാനാണെന്ന് സമിതി ആരോപിച്ചു.
മദ്യ രഹിത കേരളം നവകേരളം എന്ന മുദ്രവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ മദ്യാസക്ത കേരളമാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്.
മനുഷ്യന്റെ ബലഹീനതയെ പരമാവധി ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനങ്ങളുടെ ദുരിതങ്ങള്‍ മാനിച്ച് ജനപക്ഷത്ത് നിന്നുള്ള മദ്യനയമാണ് സര്‍ക്കാര്‍ അവലംബിക്കേണ്ടതെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷൈബി പാപ്പച്ചന് അധ്യക്ഷത വഹിച്ചു. വിവിധ മദ്യ -ലഹരി വിരുദ്ധ സംഘടനാ ഭാരവാഹികളായ കുരുവിള മാത്യൂസ്, ജോയി അയിരൂര്‍, ജെയിംസ് കോറമ്പേല്‍, പി.ഐ. നാദിര്‍ഷ, റോയി പടയാട്ടി, കെ.വി. ജോണി, സുഭാഷ് ജോര്‍ജ്, ജോഷി പറോക്കാരന്‍, തോമസ് മറ്റപ്പിള്ളി, എം.പി. ജോസി, ബെന്നി പൈനാടത്ത്,
പൗലോസ് കീഴ്ത്തറ, ടിനു മോബിന്‍സ് , ജോണി പിടിയത്ത്, കെ.ഡി. വര്‍ഗീസ്, ഡേവീസ് ചക്കാലക്കല്‍, ആന്റു തോമസ്, ജോസ് മാങ്കായി, എന്‍. വിജയന്, സാജു ജോസഫ്, കെ.പി. ഗെയിന്‍, സെജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.