ആലുവ: എടത്തല പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ മുതിരക്കാട്ടുമുകൾ 15-ാം വാർഡ് അംഗം സി.കെ. ലിജിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി ഉണ്ടായിരുന്നില്ല.
21 പഞ്ചായത്ത് അംഗങ്ങളിൽ എൽഡിഎഫിലെ 13 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.കെ. ലിജി വരണാധികാരിയായ ആലുവ എഇഒ സനൂജ എ. ഷംസു മുമ്പാകെ ചുമതലയേറ്റു.