കൊച്ചി: "ദീപിക കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരം സീസണ് 3'യുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കൂനമ്മാവ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ പത്തിനു നടക്കുന്ന സമ്മേളനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം നിർവഹിക്കും.
ദീപിക കൊച്ചി റസിഡന്റ് മാനേജർ ഫാ. സൈമൺ പള്ളുപ്പേട്ട അധ്യക്ഷത വഹിക്കും. ജില്ലയിലെ 60,000 വിദ്യാർഥികൾ കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിൽ പങ്കെടുക്കും.