ചിറ്റേത്തുകര വ്യവസായ മേഖലയിൽ വൻ തീപിടിത്തം; ആളപായമില്ല
1443271
Friday, August 9, 2024 3:26 AM IST
ലക്ഷങ്ങളുടെ നാശനഷ്ടം
കാക്കനാട്: സീപോർട്ട്- എയർപ്പോർട്ട് റോഡിൽ ചിറ്റേത്തുകരയിലുള്ള പ്രത്യേക സാമ്പത്തികമേഖല(സെസ്)യിലെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന റെക്സിനും,സ്പോഞ്ചിനുമാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെങ്കിലും കെട്ടിടത്തിനുള്ളിൽ മറ്റാരും ഉണ്ടാവാതിരുന്നതിനാൽ ആളപായമില്ല.
തൃക്കാക്കരയിൽ നിന്നുള്ള രണ്ടു യൂണിറ്റുകൾക്കുപുറമെ തൃപ്പൂണിത്തുറ, ഗാന്ധിനഗർ, പട്ടിമറ്റം, ഏലൂർ സിവിഷനുകളിൽ നിന്നുള്ള ഫയർ യൂണിറ്റുകളും എത്തിയിരുന്നു.