ആലുവ: പെരിയാർ വാലി കനാലിൽ ശുചിമുറി മാലിന്യം തള്ളിയതായി പരാതി. ഇതിനെ തുടർന്ന് എടത്തല ഗ്രാമപഞ്ചായത്തിലെ മാളേയ്ക്കപ്പടി പിറളി മേഖലയിൽ ഉറവയെത്തി കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായതായും പരാതിയുണ്ട്.
പെരിയാർവാലി കനാലിൽ കഴിഞ്ഞ രാത്രിയാണ് മാലിന്യം തള്ളിയത്. ഇതേത്തുടർന്ന് ബിജെപി പ്രതിഷേധ സമരം നടത്തി. എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.