നസ്രത്ത് റോഡിൽ മാലിന്യം തള്ളുന്നതായി പരാതി
1443016
Thursday, August 8, 2024 4:18 AM IST
ആലുവ: ചൂർണിക്കര പഞ്ചായത്തിലൂടെ കടന്ന് പോകുന്ന നസ്രത്ത് റോഡിന്റെ അരികുകളിൽ മാലിന്യം കുമിഞ്ഞ് കൂടി തെരുവുനായ ശല്യം വർധിക്കുന്നതായി പരാതി. സ്കൂൾ വിദ്യാർഥികളും ജോലിക്കാരും, ആരാധനാലയളിൽ പോകുന്നവരും നിരന്തരം ആശ്രയിക്കുന്ന റോഡാണിത്.
മഴക്കാലമായതിനാൽമാലിന്യം കുമിഞ്ഞ് കൂടി റോഡിലേക്ക് വരെ ചിതറി കിടക്കുകയാണെന്ന് നാട്ടുകാർ പരാതി പറഞ്ഞു. ഇതു കൂടാതെയാണ് മാലിന്യം പരിശോധിക്കാനെത്തുന്ന തെരുവ് നായകളുടെ ശല്യം ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
നിലയിൽ ഡങ്കിപ്പനി ദിവസവും റിപ്പോർട്ട് ചെയ്യുന്ന പഞ്ചായത്ത് കൂടിയാണ് ചൂർണിക്കര. മാലിന്യം അധികൃതർ എടുത്തു മാറ്റിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി പട്ടികജാതി മോർച്ച ജില്ലാ ട്രഷറർ സനീഷ് കളപ്പുരക്കൽ അറിയിച്ചു.