ആലുവ: ആലുവ സെൻട്രൽ ജുമാമസ്ജിദിൽ നിസ്കാരത്തിനെത്തിയ ആളുടെ ബാഗ് മോഷ്ടിച്ചയാളെ വിശ്വാസികൾ പിന്തുടർന്ന് പിടികൂടി പോലീസിന് കൈമാറി. തോപ്പുംപടി കരുവേലിപ്പടി തുണ്ടത്തിപ്പറമ്പ് വീട്ടിൽ നൗഷാദ് (48)നെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആലുവ ടൗൺ പോലീസ് ഇയാൾക്കെതിരെ മോഷണത്തിന് കേസെടുത്തു. ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും.