ചെറായി: സിപിഐ ചെറായി ലോക്കൽകമ്മിറ്റിയംഗമായ പി.എസ്. സുനിൽകുമാറിനെ വധിക്കാൻശ്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ വൈപ്പിൻ മണ്ഡലം കമ്മിറ്റി ഇന്ന് മുനമ്പം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും.
രാവിലെ 10 ന് കോവിലകത്തുംകടവിൽനിന്നു മാർച്ച് ആരംഭിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്യും.