സ്വകാര്യബസ് ഇടിച്ച് വയോധികന് പരിക്ക്
1443006
Thursday, August 8, 2024 4:05 AM IST
ആലങ്ങാട്: ആലുവ വരാപ്പുഴ റോഡിൽ കരിങ്ങാംതുരുത്ത് പാലത്തിന് സമീപം സ്വകാര്യ ബസിടിച്ചു വയോധികനു ഗുരുതര പരിക്ക്. കൈയ്ക്കും നട്ടെല്ലിനുമാണ് ഗുരുതര പരിക്ക് പറ്റിയത്. ഇന്നലെ രാവിലെ ഒന്പതിനു കരിങ്ങാംതുരുത്ത് പാലത്തിനു സമീപമായിരുന്നു അപകടം.
നീറിക്കോട് കോച്ചിരിക്ക മാളിയേക്കൽ വീട്ടിൽ അഗസ്റ്റിനാണു(75) പരിക്കേറ്റത്. വരാപ്പുഴയിൽ നിന്നു സാധനങ്ങൾ വാങ്ങിയ ശേഷം സൈക്കിളിൽ തിരികെ നീറിക്കോടുള്ള വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പിറകിലൂടെ വന്ന സ്വകാര്യ ബസിടിച്ചു റോഡിൽ വീഴുകയായിരുന്നു. ഉടനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നു വയോധികനെ പറവൂർ സർക്കാർ ആശുപത്രിയിലെത്തിച്ചു. വരാപ്പുഴ ചന്തയിലെ ചുമട്ടുതൊളിലാളിയായിരുന്നു.