പെരുമ്പാവൂര്‍ നഗരസഭയിൽ ക്വിക്സേര്വ് പദ്ധതിക്ക് തുടക്കം
1443004
Thursday, August 8, 2024 4:05 AM IST
പെരുമ്പാവൂര്‍: നഗരസഭാ പ്രദേശത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ക്വിക് സേര്‍വ് പദ്ധതി തുടങ്ങി. കിടപ്പുരോഗികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരുടെ പരിചരണം, പാചകം, ഗാര്‍ഹിക ജോലികള്‍, ശുചീകരണം എന്നിവയാണ് ആദ്യഘട്ട സേവനങ്ങള്‍.
കുടുംബശ്രീ സിഡിഎസിനു കീഴിലുള്ള സംരംഭക ഗ്രൂപ്പാണ് ക്വിക് സേര്‍വ് സംരംഭത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. കുടുംബശ്രീയില്‍ നിന്നു തെരഞെഞ്ഞെടുത്ത 30 പേര്‍ക്കു പരിശീലനം നല്കി.
നഗരസഭാധ്യക്ഷന്‍ പോള്‍ പാത്തിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കുടുംബശ്രീ സിഡിഎസ് അധ്യക്ഷ ജാസ്മിന് ബഷീര്‍, കമ്യൂണിറ്റി ഓര്‍ഗനൈസര്‍ അസ്മാ ബീവി എന്നിവര്‍ പ്രസംഗിച്ചു.