മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍
1442465
Tuesday, August 6, 2024 7:04 AM IST
കൊച്ചി: നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്നു ജനല്‍ പാളികളും വാക്വം ക്ലീനറും മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. പള്ളുരുത്തി സ്വദേശി അഷ്കര്‍ (46), വൈപ്പിന്‍ നായരമ്പലം സ്വദേശി ഷിയോണ് ജോസഫ് (23) എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇടക്കൊച്ചി കുമ്പളം ഫെറി ബസ് സ്റ്റോപ്പിന് സമീപത്ത് നിർമാണത്തിലിരുന്ന വീട്ടില്‍ നിന്ന് പ്രതികള്‍ തേക്കിന്റെ മൂന്ന് ജനലല്‍ പാളികളും ഒരു വാക്വം ക്ലീനറും മോഷ്ടിച്ച് മുങ്ങുകയായിരുന്നു. അഷ്കറിനെ പള്ളുരുത്തിയില്‍ നിന്നും ഷിയോണിനെ തേവരയില്‍ നിന്നുമാണ് പിടികൂടിയത്.