ഡെങ്കി പ്രതിരോധ ബോധവത്കരണം
1442157
Monday, August 5, 2024 4:07 AM IST
കൂത്താട്ടുകുളം: നഗരസഭ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന ഡെങ്കി പ്രതിരോധ മാസാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകൾ കയറി ബോധവത്കരണവും സർവേയും നടത്തി. അഞ്ഞൂറോളം വീടുകളിൽ പ്രചരണം നടന്നു.
കണ്‍വീനർ ആതിര സുരേഷ്, ധന്യ ആർ. നായർ എന്നിവർ നേതൃത്വം നൽകി. സ്കൂളിൽ നടന്ന ബോധവത്കരണ സെമിനാറും പ്രദർശനവും നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ഷിബി ബേബി, ജിജി ഷാനവാസ്, അംബിക രാജേന്ദ്രൻ, മരിയ ഗോരെറ്റി, പി.ആർ. സന്ധ്യ, ഹെൽത്ത് സൂപ്പർവൈസർ ടി.കെ. ഷിജു, പ്രധാനാധ്യാപിക മായ, സൂപ്രണ്ട് എ.എ. ജയൻ, ഹെൽത്ത് ഇൻസ്പെക്ടർ ആന്റണി ലിനേഷ് എന്നിവർ പ്രസംഗിച്ചു.