സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
1442155
Monday, August 5, 2024 4:07 AM IST
പിറവം: നഗരസഭയുടെയും പാഴൂർ എൻഎച്ച്എം ആയുർവേദ ഡിസ്പൻസറിയുടേയും ആഭിമുഖ്യത്തിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
കളമ്പൂർ കോട്ടപ്പുറം മുനിസിപ്പാലിറ്റി അനക്സ് കെട്ടിടത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർമാരായ കെ.എൽ. ദീപ, ജി.എസ്. ജയലക്ഷ്മി, ജി. ജിസ്മോൾ, ആർ. സ്മിത എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്തവർക്ക് മഴക്കാലപൂർവ രോഗപ്രതിരോധത്തിനായി ഔഷധങ്ങൾ വിതരണം ചെയ്തു.