വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകി എഐവൈഎഫ്
1442154
Monday, August 5, 2024 4:07 AM IST
മൂവാറ്റുപുഴ: എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകി. വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പലവ്യഞ്ജനങ്ങളും, ബിസ്ക്കറ്റുകൾ, പായ, കിടക്ക, തുണിത്തരങ്ങൾ, നാപ്കിൻ തുടങ്ങിയ 2500 കിലോ ആവശ്യ സാധനങ്ങളാണ് വയനാട്ടിലേക്ക് അയച്ചത്.
എഐവൈഎഫ് മണ്ഡലം സെക്രട്ടറി എൽ.എ. അജിത്ത്, മണ്ഡലം പ്രസിഡന്റ് സൈജൽ പാലിയത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറത്ത്, നഗരസഭാംഗം ഫൗസിയ അലി, യുവ കലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ജോർജ് വെട്ടിക്കുഴി, ജില്ലാ ജോയിന്റ് സെക്രട്ടറി ബേസിൽ ജോണ്, ജിനേഷ് ഗംഗാധരൻ, അബിൻ മാത്യു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.