മൂവാറ്റുപുഴ: വയനാട് ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിന് ഡിവൈഎഫ്ഐ വീടുകൾ നിർമിച്ചു നൽകുന്നതിന്റെ ധനശേഖരണാർഥം മൂവാറ്റുപുഴയിൽ ആക്രി ചലഞ്ച് നടത്തി.
പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രി എംഡി എസ്. സബൈൻ ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് അനീഷ് എം. മാത്യുവിന് ആക്രിസാധനങ്ങൾ കൈമാറി. എം.എ. റിയാസ് ഖാൻ, അൻസൽ മുഹമ്മദ്, അജിൻ അശോക്, പി.ജി. ലാലു എന്നിവർ പങ്കെടുത്തു.