‘വയനാടിന് ഒരു കൈ സഹായം’ പദ്ധതിക്ക് തുടക്കമായി
1442148
Monday, August 5, 2024 3:56 AM IST
മൂവാറ്റുപുഴ: ഗ്രൂപ്പ് ഓഫ് രണ്ടാർ വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരിതം അനുഭവിക്കുന്നവർക്ക് ‘വയനാടിന് ഒരു കൈ സഹായം’ പദ്ധതിക്ക് തുടക്കമായി. രണ്ടാർ കോട്ടപ്പുറം കവലയിൽ ഓഫീസും കളക്ഷൻ സെന്ററും പ്രവർത്തനമാരംഭിച്ചു.
രണ്ടാർ സെന്റ് മൈക്കിൾ പള്ളി വികാരി ഫാ. ജോർജ് തച്ചിൽ, രണ്ടാർ മഹല്ല് മുദരിസ് നുജൂമുധീൻ ഫാളിലി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പി.എസ്. സൈനുദ്ദീൻ, അഷറഫ് മൊയ്ദീൻ, കെ.കെ. ശശി, എം.എം. അലിയാർ, നൗഷാദ് രണ്ടാർകര, അഷറഫ് കരിന്പനക്കൽ, സാബിത് ചാലിൽ എന്നിവർ പ്രസംഗിച്ചു.