മൃഗാശുപത്രി പുതിയ മന്ദിരം ഉദ്ഘാടനം ഇന്ന്
1442147
Monday, August 5, 2024 3:56 AM IST
പോത്താനിക്കാട്: മൃഗാശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ദേശീയ ജന്തുരോഗ പദ്ധതിയുടെ ഭാഗമായ കുളന്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് അഞ്ചാം ഘട്ടവും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ജില്ല മൃഗസംരക്ഷണ ഓഫീസർ ജി. സജികുമാർ പദ്ധതി വിശദീകരിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും. പഞ്ചായത്തുതല പദ്ധതികളുടെ ഉദ്ഘാടനം ജില്ല പഞ്ചായയത്ത് പ്രസിഡന്റ് മനോജ് മുത്തേടനും മുഖ്യപ്രഭാഷണം ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീറും നിർവഹിക്കും.
കരാറുകാരനുള്ള ഉപഹാരം മുൻ എംഎൽഎ എൽദോ ഏബ്രഹാം നൽകും. തുടർന്ന് മൃഗങ്ങളിലെ ആനുകാലിക രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിന് ആനിമെൽ ഇൻഫെർട്ടിലിറ്റി മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ടി.ആർ. ഷേർലി നേതൃത്വം നൽകും. മൃഗചികിത്സ സേവനവും മൃഗാരോഗ്യവും എന്ന പദ്ധതിയിൽ 2022 ലാണ് പോത്താനിക്കാട് വെറ്ററിനറി ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് 50 ലക്ഷം അനുവദിച്ചത്.