"റീബിൽഡ് വയനാട്' സ്വർണക്കമ്മൽ നൽകി വിദ്യാർഥിനി
1442144
Monday, August 5, 2024 3:56 AM IST
പറവൂർ: ഡിവൈഎഫ്ഐ നടത്തുന്ന റീ ബിൽഡ് വയനാടിന്റെ ഭാഗമായുള്ള ധനശേഖരണത്തിലേക്ക് സ്വർണ്ണ കമ്മൽ നൽകി വിദ്യാർഥിനി. പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും, സിപിഎം ചിറ്റാറ്റുകര ലോക്കൽ കമ്മിറ്റി അംഗവുമായ പി.എ. റഷീദിന്റെ മകൾ നിഷാമോൾ പാലയ്ക്കലാണ് രണ്ട് ഗ്രാം തൂക്കം വരുന്ന സ്വർണകമ്മൽ അശരണരുടെ പുനരധിവാസ സഹായമായി നൽകി മാതൃകയായത്.
ഫിസാറ്റിൽ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് നിഷാമോൾ. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോൾ പിതാവ് സമ്മാനമായി നൽകിയതാണ് കമ്മൽ. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശ് കമ്മലുകൾ ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി എം. രാഹുൽ, സിപിഎം ചിറ്റാറ്റുകര ലോക്കൽ സെക്രട്ടറി ടി.എസ്. രാജൻ, കെ.എസ്. പാർഥൻ എന്നിവർ സംസാരിച്ചു.
തട്ടുകടയുടെ വരുമാനം വയനാട്ടിലേക്ക്
ചോറ്റാനിക്കര: ചോറ്റാനിക്കര ബൈപ്പാസ് ജംഗ്ഷനിൽ നാളുകളായി പ്രവർത്തിക്കുന്ന ബിന്ദുവിന്റെ തട്ടുകടയിലെ ഒരു ദിവസത്തെ വരുമാനം വയനാട്ടിൽ ഡിവൈഎഫ്ഐ നിർമിക്കുന്ന 25 വീടുകളുടെ ചിലവിലേയ്ക്ക് നൽകി.
ഡിവൈഎഫ്ഐ ചോറ്റാനിക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.സി. ഷിബു നിർവഹിച്ചു. തട്ടുകടയുടെ പൂർണ പ്രവർത്തനം ബിന്ദുവിനോടൊപ്പം ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് നിയന്ത്രിച്ചു. പി. വാസുദേവൻ, എം.ആർ. രാജേഷ്, ജി. ജയരാജ്, കെ.വി. കിരൺ രാജ്, കെ.ടി. അഖിൽ ദാസ്, വൈശാഖ് മോഹൻ, കെ.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: കറുകുറ്റി ഫൊറോനാ സിഎൽസിസിയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് സമാഹരിച്ച സാധനസാമഗ്രികൾ സഹൃദയ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഫാ. സെബിന്, കറുകുറ്റി ഫൊറോനാ സിഎൽസി പ്രമോട്ടർ ഫാ. വർക്കി കാവാളിപാടന്റെ നേതൃത്വത്തിൽ കൈമാറുന്നു.