14 മിനി മാസ്റ്റ് ലൈറ്റുകൾ മിഴിതുറന്നു; കാലടിയിൽ വെളിച്ച വിപ്ലവം
1442142
Monday, August 5, 2024 3:56 AM IST
കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ മിനി മാസ്റ്റ് ലൈറ്റുകളിലൂടെ ഇതാ വെളിച്ച വിപ്ലവം. റോജി എം. ജോൺ എംഎൽഎ ആദിശങ്കരന്റെ നാടിന് നൽകിയ 14 മിനി മാസ്റ്റ് ലൈറ്റുകൾ നാളെ മുതൽ മിഴി തുറന്നു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷത്തിൽപരം രൂപ ഉപയോഗിച്ച് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥാപിച്ചമിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ആറിന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പഴയ കവാടത്തിന് മുൻപിൽ വാട്ടർ ടാങ്കിന് സമീപം റോജി എം. ജോൺ എംഎൽഎ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, സിജു കല്ലുങ്ങൽ, അംഗങ്ങളായ കെ.ടി. എൽദോസ്, ബിനോയ് കൂരൻ, ശാന്ത ബിനു, ഷിജ സെബാസ്റ്റ്യൻ, അന്പിളി ശ്രീകുമാർ,
ഷാനിത നൗഷാദ്, പി.ബി. സജീവ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. കെ.ബി. സാബു, തച്ചിൽ ജോർജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെന്നി പാപ്പച്ചൻ, വി.ബി. സിദിൽ കുമാർ, ലിസി ജോർജ് എന്നിവർ പങ്കെടുത്തു.
തോട്ടകം സബ് സെന്റർ , ബേബി കവല, പുലിയേലിപ്പടി, നെട്ടിനംപ്പിള്ളി, സംസ്കൃത യൂണിവേഴ്സിറ്റി പഴയ പ്രവേശന കവാടം, മരോട്ടിച്ചോട്- പാലാട്ടി കപ്പേള, വട്ടപ്പറമ്പ് ജംഗ്ഷൻ, മാണിക്യമംഗലം തുറ, മറ്റൂർ സെന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപം , മനയ്ക്കപ്പടി , മേയ്ക്കാലടി വായനശാല കവല , മേയ്ക്കാലടി റേഡിയോ കവല,തേവർമഠം പി.സി. കവല, തോട്ടകം വിവേകാനന്ദ കോളനി എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.