സ്നേഹസംഗമം നടത്തി
1442138
Monday, August 5, 2024 3:41 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത മൂന്നാം ഫൊറോന അഗാപ്പേ (സ്നേഹസംഗമം) കാക്കനാട് സെന്റ് മൈക്കിള്‍സ് പാരീഷ് ഹാളില്‍ സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായിരുന്നു.ബിസിസി വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, ഫൊറോന ഡയറക്ടര്‍ ഫാ. ജോഷി നെടുംപറമ്പില്‍,
ഫാ.ടൈറ്റസ് കുരിശുവീട്ടില്‍, ഫാ. പാട്രിക് ഇലവുങ്കല്‍ രൂപത കോ-ഓര്‍ഡിനേറ്റര്‍മാരായ ഹണി ജെ. പള്ളന്‍, ജോണ്സണ് ചിറ്റക്കോടത്ത് ഫൊറോന ലീഡര്‍ മാക്മിന് ജോസഫ്, ഷാജി ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
വയനാട് ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സഹായ ഫണ്ടിലേക്ക് ഫൊറോനാ സമിതിയുടെ വിഹിതം ഡോ.ആന്റണി വാലുങ്കല്‍ ഏറ്റുവാങ്ങി. രണ്ടായിരത്തിഅഞ്ഞൂറോളം കുടുംബ യൂണിറ്റ് ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.