ആയുര്‍വേദ ക്യാമ്പ് നടത്തി
1442136
Monday, August 5, 2024 3:41 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററും കാരിക്കാമുറി റെസിഡന്റ്സ് അസോസിയേഷനും ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ ആയുര്‍വേദ ക്യാമ്പ് കൊച്ചി കോര്പറേഷന് വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് പി.ആര്. റെനീഷ് ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സദാശിവന് അധ്യക്ഷത വഹിച്ചു.
ചാവറ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, ശാന്തിഗിരി ആശ്രമം അഡ്വവൈസറി കമ്മിറ്റി ലീഗല്‍ അഡ്വവൈസര്‍ അഡ്വ. കെ.സി. സന്തോഷ് കുമാര്‍, സി.ഡി. അനില്‍കുമാര്‍, ജോയി കെ. ദേവസി, ഡോ. ടി.എ. ആതിര, ഡോ. നവ്യ വിശ്വന് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ സൗജന്യ പരിശോധനയും മരുന്നുവിതരണവും ഉണ്ടായിരുന്നു.