ചെറായി: സിപിഐ ചെറായി ലോക്കൽ കമ്മറ്റി അംഗവും എഐടിയുസി നേതാവുമായ പി .എസ്. സുനിൽകുമാറിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എട്ടിന് സിപിഐ മുനമ്പം പോലീസ് സ്റ്റേഷനലേക്ക് മാർച്ച് നടത്തും.
കഴിഞ്ഞ 21ന് രാത്രി ചെറായി കരുത്തല വച്ചായിരുന്നു ആക്രമണം. കൈ ഒടിയുകയും ദേഹത്ത് പരിക്കേൽക്കുകയും ചെയ്ത സുനിൽ കുമാർ ചികിത്സയിലാണ്. സിപിഐ വൈപ്പിൻ മണ്ഡലം കമ്മിറ്റിയാണ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്.