സ്കൂളില്‍ മോഷണം: പ്രതികള്‍ പിടിയില്‍
1442124
Monday, August 5, 2024 3:24 AM IST
കൊച്ചി: ഏലൂര്‍ ഫാക്ട് ടൗണ്‍ഷിപ്പില്‍ അടഞ്ഞുകിടന്നിരുന്ന ഫാക്ട് ഹൈസ്കൂളില്‍ നിന്നും സാധനസാമഗ്രികള്‍ മോഷ്ടിച്ച മൂന്നു പേര് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ മാസൂം മണ്ഡല് (26), റാണ ഷൈക്ക് (24), സദ്ദാം ഹുസൈന് (27) എന്നിവരെയാണ് ഏലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
50 കിലോ തൂക്കം വരുന്ന ലോഹനിര്‍മിത മണിയും. 30 ഓളം ട്രോഫികളും, കെട്ടിടത്തിലെ 17 ഓളം പൈപ്പുകള്‍, എണ്‍പതിനായിരം രൂപ വിലമതിക്കുന്ന മൈക്രോ സ്കോപ്പുകള്‍ എന്നിവയാണ് പ്രതികള്‍ മോഷ്ടിച്ചത്. എലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ബാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.