ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രം ഉദ്ഘാടനം ചെയ്തു
1441845
Sunday, August 4, 2024 4:55 AM IST
ആലുവ : ജനശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി സ്മൃതികേന്ദ്ര ഉദ്ഘാടനവും, ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും നടത്തി. പ്രകൃതി ദുരന്തത്തിൽ വീടും സ്വത്തും നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കുവാനും സാമ്പത്തികമായി സഹായിച്ച് ജനശ്രീ പ്രവർത്തകർ നാടിന് മാതൃകയാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസൻ ആഹ്വാനം ചെയ്തു.
ജനശ്രീ ജില്ലാ ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, മേരി കുര്യൻ, വി.എൻ. പുരുഷോത്തമൻ, പോളച്ചൻ മണിയൻകോട് തുടങ്ങിയവർ സംസാരിച്ചു.