കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി ശ്രീയയും ആയിഷയും
1441844
Sunday, August 4, 2024 4:41 AM IST
കൊച്ചി: വയനാടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി കുറുമശേരിയിലെ ശ്രീയയും നീറിക്കോട് സ്വദേശി എട്ടാം ക്ലാസുകാരി ആയിഷയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ കുടുക്കയിലെ സമ്പാദ്യം നല്കി. 1231 രൂപയായിരുന്നു ശ്രീയയുടെ കുടുക്കയിലുണ്ടായിരുന്നത്. ആയിഷ കുടുക്കയോടെ മന്ത്രി പി. രാജീവിന് കൈമാറുകയായിരുന്നു.
സീഷോര്‍ ഗ്രൂപ്പില്‍ നിന്നു മുഹമ്മദ് അലി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ട്രാവന്കൂന് കൊച്ചിന് കെമിക്കല്‍സ് 20 ലക്ഷം രൂപ നല്കി. യൂട്യൂബരാമാരായ ജിസ്മയും വിമലും രണ്ട് ലക്ഷം രൂപ നല്കി.
തൃക്കാക്കര സഹകരണ ആശുപത്രി 10 ലക്ഷം രൂപയും പള്ളുരുത്തി സഹകരണ ബാങ്ക് 10 ലക്ഷം രൂപയും നല്കി. കൊച്ചിന് കാന്‍സര്‍ സെന്റര്‍ ഒരു ലക്ഷം രൂപ നല്കി. വട്ടപ്പറമ്പ് വെളിയത്ത് വീട്ടില്‍ രഞ്ജിത്ത് രാജന് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി.