സൈക്കിള്‍ വാങ്ങാന്‍ വച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കി നാലാം ക്ലാസുകാരന്
1441843
Sunday, August 4, 2024 4:41 AM IST
കൊച്ചി: സൈക്കിള്‍ വാങ്ങാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വരുക്കൂട്ടിയ പണം വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് നാലാം ക്ലാസുകാരന് അശ്വിന്.
ഇടക്കൊച്ചി സ്വദേശിയും ഫോര്‍ട്ടുകൊച്ചി ജോണ്‍ ബ്രിട്ടോ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുമായ അശ്വിന് 3,300 രൂപയാണ് നല്‍കിയത്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഗിരീഷ് കുമാറിന് തുക കൈമാറി.