മൂവാറ്റുപുഴ: വയനാടിലുണ്ടായ പ്രകൃതിദുരന്തത്തിൽ മൂവാറ്റുപുഴ എസ്എൻഡിപി യൂണിയൻ അനുശോചിച്ചു. ഉരുൾപൊട്ടലിൽ തകർന്ന പ്രദേശത്തെ പുനർനിർമിക്കുന്നതിനും ജനങ്ങൾക്ക് എല്ലാവിധത്തിലുള്ള സഹായങ്ങൾ എത്തിക്കുന്നതിനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് വി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ എന്നിവർ പ്രസംഗിച്ചു.