ഒരു മാസത്തെ പെൻഷൻ നൽകി
1441577
Saturday, August 3, 2024 4:19 AM IST
കോതമംഗലം: കോട്ടപ്പടി സ്വദേശി എം.എസ്. ശിവൻകുട്ടി പെൻഷൻ തുക 40,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആന്റണി ജോണ് എംഎൽഎ ചെക്ക് ഏറ്റുവാങ്ങി.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് റിട്ട. അസിസ്റ്റന്റ് എൻജിനീയറായിരുന്ന എം.എസ്. ശിവൻകുട്ടി കഴിഞ്ഞ രണ്ട് പ്രളയ കാലത്തും ഓരോ മാസത്തെ പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു.