പൈനാപ്പിൾ സിറ്റി ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു
1441575
Saturday, August 3, 2024 4:19 AM IST
വാഴക്കുളം: പൈനാപ്പിൾ സിറ്റി ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ സാബു കാരിക്കശേരി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. മുൻ പ്രസിഡന്റ് അന്തരിച്ച ലൂക്കാച്ചൻ ഓലിക്കലിന്റെ ഛായാചിത്രം അനാഛാദനവും ഇതോടനുബന്ധിച്ച് നടത്തി.
പുതിയ ഭാരവാഹികളായി കെ.പി. പോൾ(പ്രസിഡന്റ്), സുനിൽ സെബാസ്റ്റ്യൻ (സെക്രട്ടറി), റെജി മാത്യു (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഓട്ടോറിക്ഷകൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകളുടെ വിതരണം, മഞ്ഞള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം,
വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം തുടങ്ങിയ സേവന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.