കോമ്പാറ ജംഗ്ഷൻ വികസനം: അനുവദിച്ച തുക പോരെന്ന് എംഎൽഎ
1441564
Saturday, August 3, 2024 4:08 AM IST
ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ കോമ്പാറ ജംഗ്ഷൻ സ്ഥലം ഏറ്റെടുത്തു വികസിപ്പിക്കുന്നതിനായി സർക്കാർ അനുവദിച്ച അഞ്ച് കോടി രൂപ മതിയാകില്ലെന്നും അധികതുക അനുവദിക്കണമെന്നും ആലുവ എംഎൽഎ അൻവർ സാദത്ത് ആവശ്യപ്പെട്ടു.
വികസനത്തിനാവശ്യമായ 190 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതിനാൽ അനുവദിച്ച തുക മതിയാകില്ല. അഞ്ചു കോടി രൂപ 2022 -23 ലെ ബഡ്ജറ്റിലാണ് കോമ്പാറ ജംഗ്ഷൻ സ്ഥലം ഏറ്റെടുത്തു വികസിപ്പിക്കുന്നതിനായി അനുവദിച്ചത്.
ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്.