ബൈക്ക് മോഷ്ടാവ് പിടിയിൽ
1441545
Saturday, August 3, 2024 3:37 AM IST
പെരുമ്പാവൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സ്റ്റാഫ് പാർക്കിംഗ് ഏരിയയിൽനിന്ന് ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. തൊടുപുഴ മലങ്കര ഡാമിന് സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ബിനോയ് ബിജുവി(19)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26നായിരുന്നു സംഭവം. പോലീസ് നടത്തിയ ശാസ്ത്രീയാന്വേഷണത്തിൽ തൊടുപുഴ ഭാഗത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉണ്ടായിരുന്നു.
ഇവർ പിറവം ഭാഗത്തുനിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായി പോലീസിനോട് സമ്മതിച്ചു. ഇൻസ്പെക്ടർ എ.കെ. സുധീർ, എസ്ഐ പി.എം. റാസിക്, എഎസ്ഐ പി.എ. അബ്ദുൾ മനാഫ്, എസ്സിപിഒമാരായ കെ.എസ്. സുധീഷ്, ബെന്നി ഐസക് എന്നിവരാണ് സംഘത്തിലുളളത്.