മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആർടിസി എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ കെഎസ്ആർടിഇഎ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി മിഥുൻ സി. കുമാറിനെ തെരഞ്ഞെടുത്തു.
എൽദോസ് വർക്കി, പി.എസ്. അജാസ്, എം.ആർ. മനോജ്, ഇ.എച്ച്. രാജേഷ്, എം.എൻ. ഷിബു, റെജി കെ. പൗലോസ്, വി.പി. പ്രശാന്ത്, പി.എസ്. സൗമ്യ, സോജി ഫ്രാൻസിസ്, പി.വി. ലതിക എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.