എച്ച് വൺ എൻ വൺ: 10 പേരുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു
1438459
Tuesday, July 23, 2024 7:24 AM IST
ആലങ്ങാട് : എച്ച് വൺ എൻ വൺ ബാധിച്ചു നാലു വയസുകാരൻ മരിച്ച സംഭവത്തിൽ പ്രദേശത്ത് കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം പരിശോധന നടത്തി. കുട്ടിയുമായി അടുത്ത ബന്ധമുള്ള 10 പേരുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു.
കൂടാതെ മെഡിക്കൽ ക്യാന്പ്, പനി സർവേ എന്നിവയും കഴിഞ്ഞ ദിവസം നടത്തി. കൊങ്ങോർപ്പിള്ളിഒളനാട് ഭാഗത്തെ വീടുകളിലെത്തിയായിരുന്നു പരിശോധന. മെഡിക്കൽ ഓഫീസർ ഡോ. ഫിലോമിന അലോഷ്യസ്, ഹെൽത്ത് ഇൻസ്പെക്ടർ ആർ. അജയകുമാർ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.