നായരമ്പലത്ത് ആധുനിക മത്സ്യഗ്രാമത്തിന് 7.10 കോടിയുടെ പദ്ധതി
1438448
Tuesday, July 23, 2024 7:12 AM IST
വൈപ്പിൻ: നായരമ്പലം പഞ്ചായത്തിൽ 7.10 കോടി ചെലവഴിച്ചുള്ള ആധുനിക മത്സ്യഗ്രാമം പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായി വെളിയത്താംപറമ്പ് ബീച്ചിൽ ഫിഷ് ലാൻഡിംഗ് സെന്റർ ഒരുക്കാൻ 1.6 കോടി ചെലവഴിക്കും. മത്സ്യ സംസ്കരണ യൂണിറ്റും ടോയ്ലറ്റ് ബ്ലോക്കും നിർമിക്കാൻ 1. 73 ലക്ഷം രൂപയുടെ പദ്ധതിയാണുള്ളത്.
കൂടാതെ വിനോദസഞ്ചാരികൾ എത്തുന്ന നെടുങ്ങാട് ഫ്ലോട്ടിംഗ് റസ്റ്റോറന്റും അനുബന്ധ സൗകര്യങ്ങളുമൊരുക്കും. തീരസംരക്ഷണം ഉറപ്പാക്കുന്നതിന് ജൈവ കവചം പദ്ധതിക്ക് 25 ലക്ഷം രൂപയും ഉപയോഗിക്കും. മൊത്തം ഒൻമ്പത് പദ്ധതികൾ ഉൾപ്പെടുന്നതാണ് 7.10 കോടിയുടെ പദ്ധതി.