പഞ്ചായത്ത് സെക്രട്ടറി പാറമടയ്ക്ക് അനുമതി നൽകിയെന്ന്; മാർച്ച് നടത്തി പ്രകൃതി സംരക്ഷണ സമിതി
1438439
Tuesday, July 23, 2024 7:01 AM IST
തിരുമാറാടി: പഞ്ചായത്തിലെ മണ്ണത്തൂരിൽ പഞ്ചായത്ത് സെക്രട്ടറി പാറമടയ്ക്ക് അനുമതി നൽകിയെന്ന് ആരോപിച്ച് മണ്ണത്തൂർ പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
മണ്ഡലംമല സംരക്ഷണ സമിതി ചെയർമാൻ അജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ണത്തൂർ പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് ജോയി പടിഞ്ഞാറേടത്ത് അധ്യക്ഷത വഹിച്ചു. മണ്ണത്തൂർ സെന്റ് പോൾസ് സിഎംഎസ് ആംഗ്ലിക്കൻ പള്ളി വികാരി ഫാ. ജോണ് വി. കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ അനിത ബേബി, നെവിൻ ജോർജ്, ആതിര സുമേഷ്, ബീന ഏലിയാസ്, സുനി ജോണ്സൻ, എം.സി. അജി, ജോണ്സൻ നെടുംതടത്തിൽ, ജോണ്സൻ പനച്ചിതടത്തിൽ, ഷിബു വെട്ടിമൂട്, പി.ടി. സജീവൻ എന്നിവർ പ്രസംഗിച്ചു.