ഭാരത് ഗൗരവ് സമ്മാൻ അവാർഡ് ഡോ.അരുൺ ഉമ്മന് സമ്മാനിച്ചു
1438292
Tuesday, July 23, 2024 12:57 AM IST
കൊച്ചി: അസോസിയേഷൻ ഓഫ് പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് എജ്യുക്കേറ്റർസ് ഇന്ത്യയുടെ ഭാരത് ഗൗരവ് സമ്മാൻ അവാർഡ് വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോ.അരുൺ ഉമ്മന് സമ്മാനിച്ചു.
പൊതുജനാരോഗ്യ ബോധവത്കരണം, മയക്കുമരുന്ന് ആസക്തി ബോധവത്കരണം, രാജ്യത്തെ പൊതുജനാരോഗ്യ പുരോഗതിക്ക് നൽകിയ മഹത്തായ സംഭാവനകൾ തുടങ്ങിയവ കണക്കിലെടുത്താണ് ഡോ.അരുൺ ഉമ്മന് അവാർഡ് സമ്മാനിച്ചത്.
മുംബൈയിൽ നടത്തിയ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ കാൻസർ സ്പെഷലിസ്റ്റ് ഡോ.റോജ ജോസഫാണ് ഭാര്യ. മക്കൾ: ഏഥൻ, എയ്ഡൻ.