കറുകുറ്റി സെന്റ് ജോസഫ്സില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി
1438090
Monday, July 22, 2024 3:59 AM IST
അങ്കമാലി: കറുകുറ്റി സെന്റ് ജോസഫ്സ് എല്‍പി സ്കൂളില്‍ "ദീപിക നമ്മുടെ ഭാഷാ' പദ്ധതി തുടങ്ങി. കറുകുറ്റി ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കറുകുറ്റി ലയണ്‍സ് ക്ലബ് സെക്രട്ടറി കെ.വി. റോബിന്‍സണ്‍, ക്ലബ് അംഗം സി.പി. ഡെന്നി എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ദീപിക പത്രം കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രധാനാധ്യാപിക സിസ്റ്റര്‍ ഡെന്‍സി, ലയണ്‍സ് ക്ലബ് അംഗങ്ങളായ എന്‍.വി. സേവ്യര്‍, ജോര്‍ജ് വാത്തികുളം, റോയ്, സാജന്, സി.പി. ഡെന്നി, ദീപിക സര്‍ക്കുലേഷന്‍ ഏരിയ മാനേജര്‍ പി.എല്‍. ജിജോ, അധ്യാപിക സിജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.