കനിവ് പാലിയേറ്റീവ് കെയർ ഓഫീസ് ഉദ്ഘാടനം
1438083
Monday, July 22, 2024 3:59 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ കനിവ് പാലിയേറ്റീവ് കെയറിന്റെ മുളവൂരിൽ പ്രവർത്തനമാരംഭിച്ച മേഖല ഓഫീസ് കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.കെ. സുമേഷ് അധ്യക്ഷത വഹിച്ചു. സുമനസുകൾ നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ കനിവ് ചെയർമാൻ എം.എ. സഹീർ ഏറ്റുവാങ്ങി.
അംഗത്വ വിതരണം കനിവ് ഏരിയ സെക്രട്ടറി കെ.എൻ. ജയപ്രകാശ് നിർവഹിച്ചു. ചാരിറ്റി പ്രവർത്തകരെ പഞ്ചായത്തംഗം ടി.എം. ജലാലുദ്ദീൻ ആദരിച്ചു. ഇ.എം. ഷാജി, ഒ.കെ. മുഹമ്മദ്, ബെസി എൽദോ, വി.എസ്. മുരളി, യു.പി. വർക്കി, പി.എ. ഷാജഹാൻ, പി.എ. മൈതീൻ എന്നിവർ പ്രസംഗിച്ചു.