ഊന്നുകൽ ലിറ്റിൽ ഫ്ളവർ എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
1438078
Monday, July 22, 2024 3:45 AM IST
കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ളവർ എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തുടക്കമായി. ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു അത്തിക്കൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ നോബിൾ വർഗീസ്, സ്റ്റാഫ് പ്രതിനിധി ഡൊമിനിക് മാത്യു, വൈസ്മെൻ ക്ലബ് പ്രസിഡന്റ് ജോബി പൗലോസ്, ഭാരവാഹികളായ എൻ.വി. തങ്കച്ചൻ, ലൈജു ഫിലിപ്പ്, ഡിഎഫ്സി ഫൊറോനാ പ്രസിഡന്റ് മോൻസി മങ്ങാട്ട്, ദീപിക ഏരിയ മാനേജർ ജോഷി കുര്യൻ എന്നിവർ പ്രസംഗിച്ചു.
ഊന്നുകൽ സഹകരണ ബാങ്കും ഊന്നുകൽ വൈസ്മെൻ ക്ലബും ചേർന്നാണ് സ്കൂളിലേക്ക് പത്രം സ്പോണ്സർ ചെയ്തിരിക്കുന്നത്.