രോഷ്നി: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
1437718
Sunday, July 21, 2024 4:26 AM IST
കൊച്ചി: ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വഹിച്ചു.
85 കുട്ടികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതില്‍ 43 കുട്ടികള്‍ക്ക് മലയാളത്തില്‍ എ യും എ പ്ലസും ലഭിച്ചു. 40 സ്കൂളുകളിലായി ആകെ 2,105 കുട്ടികളാണ് രോഷ്നി പദ്ധതിക്ക് കീഴിലുള്ളത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ രോഷ്നി പ്രൊജക്ട് ജനറല്‍ കോ-ഓർഡിനേറ്റര്‍ സി.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു.