പോൾ പാത്തിക്കൽ പെരുമ്പാവൂർ നഗരസഭാ ചെയർമാൻ
1437712
Sunday, July 21, 2024 4:22 AM IST
പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ പുതിയ ചെയർമാനായി പോൾ പാത്തിക്കലിനെ തെരഞ്ഞെടുത്തു. കോൺഗ്രസ് മുൻ തീരുമാനപ്രകാരം ചെയർമാൻ ബിജു ജോൺ ജേക്കബ് രാജിവച്ചതിനെതുടർന്നാണ് പുതിയ ചെയർമാനായി പോൾ പാത്തിക്കൽ തെരഞ്ഞെടുക്കപ്പെട്ടത്.
വരണാധികാരി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പോൾ പാത്തിക്കലിന് 14 വോട്ടും എൽഡിഎഫ് സ്ഥാനാർഥിയായ ജോൺ ജേക്കബിന് എട്ട് വോട്ടുകളും ബിജെപി സ്ഥാനാർഥി ജവഹറിന് നാല് വോട്ടുകളുമാണ് ലഭിച്ചത്. എസ്ഡിപിഐ അംഗം വിട്ടുനിന്നു.