ഏലൂരിൽ ബസ് സ്റ്റോപ്പുകളുടെ മുഖച്ഛായ മാറ്റി
1437709
Sunday, July 21, 2024 4:22 AM IST
ഏലൂർ: നഗരസഭ ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ച് നഗര ജനകീയ പദ്ധതികൾ ആരംഭിച്ചു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ബസ് സ്റ്റോപ്പുകൾ പെയിന്റ് ചെയ്ത് ചിത്രം വരച്ച് മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
നഗരസഭ പ്രദേശത്തെ എല്ലാ ബസ് സ്റ്റോപ്പുകളും സൗന്ദര്യ വത്കരിക്കുമെന്ന് ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.