കങ്ങരപ്പടി മിനി സ്റ്റേഡിയം നിർമാണത്തിന് തറക്കല്ലിട്ടു
1437708
Sunday, July 21, 2024 4:22 AM IST
കളമശേരി: കങ്ങരപ്പടി മിനി സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനത്തിന് തറക്കല്ലിട്ടു. വ്യവസായ മന്ത്രി പി. രാജീവ് നിർമാണോദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 99 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്.
1980 ചതുരശ്ര മീറ്ററില്‍ ഫുട്ബോൾ ഗ്രൗണ്ട് വികസനമാണ് സ്റ്റേഡിയം നിർമാണത്തിലെ പ്രധാന ഘടകം. 517 ചതുരശ്ര അടി വലിപ്പമുള്ള സ്റ്റേജും മേൽക്കൂരയും സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ഗ്രീൻ റൂം, ശുചിമുറി സൗകര്യങ്ങൾ, വെള്ളമൊഴുകി പോകുന്നതിനുള്ള കനാൽ, ചുറ്റുവേലി, ഫ്ളഡ് ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ സ്റ്റേഡിയത്തിൽ ഉണ്ടാകും.
വാക് വേ നിർമാണവും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്. സുബൈർ അധ്യക്ഷനായി.