രൂപതാതല സാഹിത്യ രചനാമത്സരം
1437704
Sunday, July 21, 2024 4:08 AM IST
മൂവാറ്റുപുഴ : യുവദീപ്തി-കെസിവൈഎം കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ ഇന്ന് രണ്ട് മുതൽ രൂപതാതല സാഹിത്യ രചനാമത്സരം "തൂലിക’ നടക്കും. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്, മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂൾ, കോതമംഗലം സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് എന്നീ മത്സരകേന്ദ്രങ്ങളിൽ മൂന്ന് സോണുകളിലായായിരിക്കും മത്സരങ്ങൾ നടക്കുക.
10 ഇനങ്ങൾ അടങ്ങുന്ന സാഹിത്യ മത്സരത്തിൽ 500 ഓളം യുവജനങ്ങൾ വിവിധ ഇടവകകളിൽ നിന്നായി പങ്കെടുക്കും.