മെട്രോ തൂണിനടിയില്‍ ഉറങ്ങിയവര്‍ക്ക് തല്ല്; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
1437691
Sunday, July 21, 2024 3:49 AM IST
കൊച്ചി: കൊച്ചി മെട്രോ തൂണിനടിയില്‍ രാത്രി കഴിച്ചുകൂട്ടുന്ന തെരുവില്‍ അലയുന്നവരെ പട്രോളിംഗിനെത്തുന്ന പോലീസുകാര്‍ തല്ലിയോടിക്കുന്നെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ഇതു സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു.
കലൂര്‍ മെട്രോ തൂണിനടിയില്‍ ഉറങ്ങുന്നയാളെ തല്ലുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രഫറായ നോയല്‍ ഡോണ്‍ തോമസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ചിത്രം പ്രസിദ്ധീകരിച്ചത്.